കോമഡി സീരിയസ് കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കിയ നടനാണ് സലിം കുമാർ. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ ഇരുപത്തിനാലാം വിവാഹ വാർഷികമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി സലിം കുമാറിനും ഭാര്യ സുനിതക്കും ഒരു കിടിലൻ സർപ്രൈസ് തന്നെയാണ് നൽകിയത്.
ഇപ്പോൾ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മധുര രാജയുടെ സെറ്റിലാണ് സലിം കുമാർ. സെറ്റിൽ അതി ഗംഭീരമായാണ് വിവാഹ വാർഷികം ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങൾ താരം തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക