തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജ്ജുൻ റെഡ്ഡി മലയാളത്തിൽ റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു. വിജയ് ദേവരകൊണ്ടയെ തെലുങ്ക് സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ ചിത്രത്തിന്റെ മലയാളപതിപ്പിൽ നായകനായി ആരെത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ടോവിനോ തോമസ്, ആന്റണി വർഗീസ് തുടങ്ങിയ പേരുകളെല്ലാം പറഞ്ഞ് കേട്ടെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് മലയാളത്തിന്റെ അർജ്ജുൻ റെഡ്ഡിയാകുന്നത് പ്രണവ് മോഹൻലാൽ ആണെന്നതാണ്. ചിത്രത്തിനായി ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ് പ്രണവ് മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആദിക്ക് ശേഷം അഭിനയിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പ്രണവ് ഇപ്പോൾ. അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിൽ നായകനാകുന്നത് വിക്രമിന്റെ മകൻ ധ്രുവ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. മലയാളം റീമേക്കിന്റെ ഔദ്യോഗികമായ വിവരങ്ങൾ താമസിയാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.
റെക്കോർഡ് കേരളാ റൈറ്റ്സുമായി ഇളയദളപതിയുടെ സർക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക