സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് നൽകി വരുന്ന സൗജന്യ ഭക്ഷണത്തിൽ നിന്നും റൊട്ടി ഒഴിവാക്കി.
പകരം ഗോതമ്പ് പുട്ട്, ചെറുപയര്‍ കറി, റവ, ഉപ്പുമാവ്, ഓട്ട്സ് എന്നിവ ഒന്നിടവിട്ട ഉള്‍പ്പെടുത്തികൊണ്ടുള്ള ഭക്ഷണക്രമം പുനക്രമീകരിച്ച് ഉത്തരവായി.
ആയൂര്‍വേദ ആശുപത്രികളില്‍ കഞ്ഞി, പയര്‍, പാല്, റൊട്ടി എന്നിവയാണ് കിടപ്പ് രോഗികള്‍ക്ക് ദീര്‍ഘകാലമായി ഭക്ഷണമായിനല്കിയിരുന്നത്.
എന്നാല്‍ റൊട്ടി രോഗികള്‍ക്ക് ഗുണകരമല്ലെന്നും മൈദയുടെ അംശം ദോഷകരമാണെന്നും ആയുര്‍വേദ വകുപ്പിലെ വിദഗ്ധസംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഭക്ഷണക്രമത്തിൽ നിന്നും റൊട്ടി ഒഴിവാക്കണമെന്നത് ഭാരതീയ ചികിത്സാ വകുപ്പിന്റെ ദീർഘനാളത്തെ ആവശ്യമായിരുന്നു.
ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടി ആ നീളന്മുടി മുറിച്ച് : സംവൃത സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക