കണ്ണൂരിൽ കെ എസ് യു ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. എസ് എഫ് ഐ കൂടാളി ഹൈസ്കൂള്‍ യൂണിറ്റ് പ്രസിഡണ്ട് പി ജി അനഘിനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ പ്രതിഷേധ ദിനത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനഘിനെ ഇന്ന് ഉച്ചയ്ക്ക് 1.15 ഓടുകൂടി ഉച്ച ഭക്ഷണം കഴിച്ചു ക്ലാസ്സിലേക്ക് പോകുന്നവഴിക്ക് ബൈക്കിലെത്തിയ 3പേര് ഉള്‍പ്പടെ 5 ആളുകള്‍ പിന്നില്‍ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിരാമിനും അനുപ്രകാശിനും മർദ്ദനമേറ്റു.
കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ട; തുലാവർഷപ്പെയ്ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താം
പ്രതികരിക്കാൻ ഇവിടെ എഴുതുക