തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരന്. പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ഇപ്പോൾ പുതിയ മേക്കോവറിലാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.
പ്രേമത്തിനു ശേഷം മറുഭാഷകളിലെക്കാണ് താരം ചേക്കേറിയത്.
അനുപമ പരമേശ്വരന് നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ഹലോ ഗുരു പ്രേമ കൊസമേ യുടെ ടീസറിലാണ് താരം അതീവ ഗ്ലാമറസ് ആയി എത്തിയത്. രണ്ടു ദിവസം കൊണ്ട് 34 ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്. ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ് നായകന്. ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക