കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പകുതിയോളം പൂർത്തിയായി കഴിഞ്ഞുവെന്നും വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയാകുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ പൂർണ്ണമായും ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിച്ചു എന്ന വിവരങ്ങൾ വന്നിരുന്നുവെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബലാത്സംഗത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റു ചെയ്യാമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തില്‍ പൊലീസ് നീക്കങ്ങളെ പിന്തുണക്കുന്നില്ല. അന്വേഷണ സംഘത്തിന് സ്വന്തം നിലയില്‍ തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന് നിര്‍ദ്ദേശിച്ചത്.
അഭിമന്യു വധം; പ്രധാനപ്രതി ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക