കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ ഇടം പിടിക്കുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിനായി ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കണ്ണൂരില്‍ ഇറങ്ങിയത്.
190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനമാണ് കണ്ണൂരിലെത്തിയത്.
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് നിബന്ധന പ്രകാരമുള്ള ഡിവിആര്ഒ പരീക്ഷണത്തിനായി തിരുവനന്തപുരത്തുനിന്നുമാണ് യാത്രാവിമാനം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക