കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ ഇടം പിടിക്കുന്നു. വിമാനത്താവളത്തിലെ അവസാനഘട്ട പരീക്ഷണ ലാൻഡിംഗ് വിജയം കണ്ടു. ഇന്ന് രാവിലെ 9.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം 11.38 ഓടെ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്യുകയായിരുന്നു.
പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായതോടെ അടുത്തമാസത്തോടു കൂടി തന്നെ വിമാനത്താവളം ഉത്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനമെടുക്കും.
കണ്ണൂർ വിമാനത്താവളം; വിമാനം റൺവേയിലിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക