രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ നടപടി ക്രമങ്ങൾ ഇനിമുതൽ ജനങ്ങൾക്ക് തത്സമയം കാണാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. നടപടി ക്രമങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തുന്നതോടെ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
മാനഭംഗം, വിവാഹ സംബന്ധമായ കേസുകൾ എന്നിവയൊഴികെയുള്ള ഭരണഘടനാ പരമായ എല്ലാ വാദപ്രതിവാദങ്ങളും ഇനിമുതൽ ജനങ്ങൾക്ക് തത്സമയം ലഭ്യമാകും.
ആദ്യഘട്ടത്തിൽ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാകും സംപ്രേക്ഷണം ആരംഭിക്കുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി പ്രധാന കോടതികളുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായ് ഇന്ത്യ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക