പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ യുവാവ് 15 കാരിയെ കുത്തി കൊന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സാദത്ത് ഹുസൈന് സാമിനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്.
ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമിനയെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക