ഭക്തിയെ സ്ത്രീ – പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധിവന്നതിനു പിന്നാലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നത്.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ബൃന്ദ കാരാട്ട് വ്യക്തമാക്കി. പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധിയെന്നും വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ പോകാനുള്ള സ്വാതന്ത്രമാണ് അവര്‍ക്ക് ആവശ്യം, അതിനുള്ള നിര്‍ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക