ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയത് പോലെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുവാദം നൽകണമെന്ന ആവശ്യമുയരുന്നു. തെന്നിന്ത്യൻ നടി ഖുശ്ബു മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ശബരിമലയിലെ വിധിയെ വര്‍ഗീയവല്‍ക്കരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ദൈവം ഒന്നാണെന്നാണ് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര് മാത്രമാണ് മറിച്ചുചിന്തിക്കുക; ഖുശ്ബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക