മലയാളത്തിന്റെ ആക്ഷൻ നായികയായിരുന്ന വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്നു. തെലങ്കാനയാണ് വാണി തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലുള്ളതിന് തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുമുള്ളത്. എൻ ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഏകവ്യക്തിയും വാണിയാണ്. ഈ സ്വീകാര്യത കാരണം വാണിക്ക് രാഷ്ട്രീയത്തിലും ശോഭിക്കാനാകുമെന്ന പ്രതീക്ഷയിൽ തെലുങ്കുദേശം പാർട്ടിയാണ് വാണിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഇതേപ്പറ്റി വാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെലുങ്കുദേശം പാർട്ടിയുടെ താരമുഖമായിരുന്ന റോജ വൈ എസ് ആർ കോൺഗ്രസിലേക്ക് മാറിയതും വാണിയുടെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം
പ്രതികരിക്കാൻ ഇവിടെ എഴുതുക