മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിനെതിരെ നടൻ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തിൽ വീണ പൂച്ച എന്ന് വിളിച്ച് ബാബുരാജ് അപമാനിച്ചുവെന്ന് പാർവതി ഡബ്ള്യു സി സിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പാർവതി തെറ്റിദ്ധാരണ കൊണ്ടാണ് അപമാനിച്ചതെന്ന് പറഞ്ഞതെന്നും ആ കുട്ടിയെ ഞങ്ങളില്‍ നിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു.
ബാബുരാജിന്റെ വാക്കുകൾ
“‘ലാലേട്ടന് ഇവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്. നടിമാരെ പിന്നെ നടിമാര്‍ എന്നല്ലാതെ പിന്നെ എങ്ങനെയാണ് വിളിക്കേണ്ടത്. അമ്മയുടെ പ്രസിഡന്റാണെന്ന് കരുതി മോഹന്‍ലാലിനെതിരെ എന്തു വിളിച്ച് പറയാമെന്നാണോ. ആ കുട്ടി പറഞ്ഞതൊക്ക ഞങ്ങളുടെ കൈയിലുമുണ്ട്. അതൊക്കെ പരസ്യപ്പെടുത്തി ക്രെഡിറ്റഡിക്കാന് ഞങ്ങള്‍ തയ്യാറല്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക