കുടുംബശ്രീയിലെ സ്ത്രീകൾക്ക് പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാൻ സാക്ഷരതാ മിഷൻ ‘സമ’ എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഇത് പ്രകാരം ഇനി മുതൽ കുടുംബശ്രീയിലെ എല്ലാ സ്ത്രീകൾക്കും ഇനിമുതൽ പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാം.
ഒരു വാർഡിൽ 30 ൽ കൂടുതൽ സ്ത്രീകൾ പഠിതാക്കളായുണ്ടെങ്കിൽ വാർഡ് അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. 30 ൽ കുറവാണെങ്കിൽ ജില്ലയിലെ സാക്ഷരതാമിഷന്റെ പൊതു ക്ലാസില്‍ വെച്ചാകും ക്ലാസ്.
സാക്ഷരതാ മിഷനിൽ നിന്നുള്ള മറ്റധ്യാപകർക്കൊപ്പം കുടുംബശ്രീയില്‍ തന്നെയുള്ള അധ്യാപകയോഗ്യതയുള്ളവരെയും പഠനത്തില്‍ സഹായികളായി നിയമിക്കും. നവംബറിൽ റജിസ്ട്രേഷൻ ആരംഭിക്കുന്ന സമയിൽ 17 വയസ്സ് കഴിഞ്ഞ ആർക്കും രജിസ്റ്റർ ചെയ്യാം.
ആഴ്ചയിലെ ഒഴിവുദിവസങ്ങളിലായിരിക്കും ക്ലാസ്. പത്താംതരം വിജയിച്ചിട്ടില്ലാത്ത കുടുംബശ്രീയിലെ വനിതകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. സര്‍വേയിലൂടെ കണ്ടെത്തിയ മുഴുവന്‍പേരെയും ക്ലാസിലെത്തിക്കും.
സെന്‍സെക്സ് ഇടിഞ്ഞു : 42 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക