അമ്മ പ്രസിഡന്റായിരിക്കുന്നതിൽ അതൃപ്തിയറിയിച്ച് മോഹൻലാൽ. ദിലീപ് വിഷയത്തിൽ ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലിന്റെ വാക്കുകൾ
“അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല ആരോപണങ്ങള്‍ വരുന്നത്. വ്യക്തിപരമായാണ് ഉന്നയിക്കപ്പെടുന്നത്. അതില്‍ വലിയ വിഷമമുണ്ട്. കേരളത്തിന് പുറത്ത് വരുന്ന വാര്‍ത്തകള്‍ മോഹന്‍ലാല്‍ ആണ് കുറ്റക്കാരന്‍ എന്ന തരത്തിലാണ്. അത് വളരെ വിഷമിപ്പിക്കുന്നുണ്ട്. സംഘടനയുടെ പേരില്‍ താനാണ് അടികൊള്ളുന്നത്. ഈ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെങ്കില്‍ ഒഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അരോപണങ്ങള്‍ വ്യക്തിപരമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്ന് നടിമാര്‍ എന്ന് വളിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മൂന്നുനടിമാര് നല്കിയ പരാതിയെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതിന് മൂന്ന് നടിമാര്‍ തന്ന പരാതിയില്‍ എന്ന് മറുപടി പറഞ്ഞുവെന്നേയുള്ളൂ .അമ്മയില്‍ ഉള്ളവരെല്ലാം നടന്മാരും നടിമാരുമല്ലെ. തമിഴില്‍ സംഘടനയുടെപേര് തന്നെ നടികര്‍സംഘം എന്നല്ലെ. രേവതിയായി എത്രനാളത്തെ ബന്ധമാണുള്ളത്. അതുപോലെ പാര്‍വ്വതിയും പത്മപ്രിയയുമായി എത്രയോ സിനിമകളില്‍ സഹകരിച്ചിരിക്കുന്നു. എല്ലാവരുമായി വളരെ നല്ല ബന്ധമാണുള്ളത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാവകാശം ചോദിച്ചിരുന്നു. അല്ലാതെ അവ പരിഗണിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഒറ്റക്ക് തിരുമാനമെടുക്കാനാവില്ല. എക്സിക്യൂട്ടീവുമായി ആലോചിച്ചേ എന്തെങ്കിലും തിരുമാനമെടുക്കാന്‍ കഴിയൂ. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക