നടൻ ദിലീപിനെ താര സംഘടനയായ അമ്മയിൽ നിന്നും പുറത്താക്കി. നടൻ ദിലീപ് രാജി വച്ചതായും രാജി അമ്മ ചോദിച്ചു വാങ്ങിയതായിരുന്നുവെന്നും അമ്മ പ്രസിഡന്റ മോഹൻലാൽ അറിയിച്ചു. രാജിക്കാര്യത്തിൽ മറ്റ് അംഗങ്ങളുടെ സമ്മതം ആവശ്യമായി വന്നതിനാലാണ് കാലതാമസം എടുത്തത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡബ്ള്യു സി സി അംഗങ്ങളെ താൻ നടിമാർ എന്ന് തന്നെയാണ് വിളിച്ചതെന്നും അവരുടെ പേര് പറയുന്നില്ല. അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാന്‍ അമ്മയില്‍ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയതും ജഗദീഷ് വാര്‍ത്താ കുറിപ്പ് ഇറക്കിയതും സംഘടനയുടെ അറിവോടെയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക