അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനവും അതിനു ജഗദീഷ് നൽകിയ മറുപടിയും പിന്നാലെ പുറത്തു വന്ന ഓഡിയോ ക്ലിപ്പുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചാവിഷയം. എന്നാൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ഇരുതാരങ്ങളും. കൊച്ചിയിൽ നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്.
അമ്മ എന്ന സംഘടനയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും അധിക്ഷേപിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ സംസാരിച്ചതില്‍ രോഷം പൂണ്ടാണ് സിദ്ദിഖ് അത്തരത്തില്‍ സംസാരിച്ചതെന്ന് ജഗദീഷ് വ്യക്തമാക്കി. വാട്സപ്പില്‍ അയച്ച ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു ഇരുവരുടേയും മറുപടി.
‘ഇടിച്ച് ഷേപ്പ് മാറ്റുമെന്ന്’ ഞങ്ങള്‍ തമാശയ്ക്ക് പറയും അതുപോലെ ഇതുവരെ ചെയ്തിട്ടില്ല. സിദ്ദിഖ് വികാരഭരിതനായി കുറച്ചു കൂടുതല്‍ പറഞ്ഞു പോയതാണ്. അത് വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിന്റെ കാര്യം അറിയാതെയാണ് സിദ്ദിഖ് സംസാരിച്ചതെന്നും സിദ്ദിഖും ജഗദീഷും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും അമ്മ പ്രസിഡണ്ട് മോഹന്‍ലാലും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക