ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ മൂന്നെണ്ണം നവംബർ 13 ന് സുപ്രീം കോടതി പരിഗണിക്കും. നവംബർ 13 വൈകിട്ട് 3 മണിക്ക് ഹർജികൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അറിയിച്ചു.
ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദകങ്ങള് പൂര്‍ണമായും പരിശോധിക്കുമെന്നും ഏത് ബെഞ്ചിനെ ഏല്‍പ്പിക്കും എന്നുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക