താരസംഘടനയായ അമ്മയിൽ നിന്നും താൻ രാജിവച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ലെന്ന് നടൻ ദിലീപ്. നേരത്തെ അമ്മ നടത്തിയ വാർത്താസമ്മേളനത്തിൽ താൻ ആവശ്യപ്പെട്ട പ്രകാരമാണ് ദിലീപ് രാജി നൽകിയതെന്ന് പ്രസിഡണ്ട് മോഹൻലാൽ പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വെളിപ്പെടുത്തലോടെ മോഹൻലാൽ പറഞ്ഞത് വാസ്തവവിരുദ്ധമാവുകയാണ്.
അമ്മ ആവശ്യപ്പെട്ടത് പ്രകാരമല്ല താൻ രാജിവച്ചത്. വിവാദങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജിവച്ചത്. മനസറിയാത്ത കാര്യത്തിനാണ് ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്; ദിലീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക