നമ്മുടെ തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്, ഇത്തിരി പുളിപ്പും മധുരവുമുള്ള ഈ ഫലം പഞ്ചസാര ചേർത്ത് കഴിക്കാൻ നമുക്കെല്ലാവർക്കുമിഷ്ടമാണ്. എന്നാൽ പാഷൻ ഫ്രൂട്ട് കൊണ്ട് ഒരടിപൊളി ജ്യൂസ് ഉണ്ടാക്കിയാലോ?
ആവശ്യമുള്ള ചേരുവകള്‍
പാഷന് ഫ്രൂട്ട്
പഞ്ചസാര
വെള്ളം
ഐസ് ക്യൂബ്സ്
തയ്യാറാക്കേണ്ട വിധം
പാഷൻ ഫ്രൂട്ട് മുറിച്ച് ഉള്ളിലുള്ള പള്‍പ് കുരുവോടുകൂടി മിക്സിയിലിട്ട് വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക.
അതിനു ശേഷം കുരു അരിച്ചുമാറ്റുക.
ആവശ്യത്തിന് പഞ്ചസാരയും ഐസ് ക്യൂബ്സും ചേര്‍ത്ത് അടിച്ചെടുക്കുക.
രുചികരമായ പാഷന് ഫ്രൂട്ട് ജ്യൂസ് തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക