ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോ എന്ന സ്മൃതി ഇറാനിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി മുന്‍ എംപിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന രംഗത്ത്.
‘യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല’ എന്നാണ് ദിവ്യ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ സ്മൃതിക്ക് മറുപടി നൽകിയത്. 3000 ത്തോളം പേർ ഇതിനകം ദിവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കഴിഞ്ഞു.
Nothing that comes out of the vagina is to be ashamed of. Can’t say the same about the mouth. https://t.co/vAuTrJ9lsr
— Ramya/Divya Spandana (@divyaspandana) October 23, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക