ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞ കേസിൽ മണിയമ്മ എന്ന വീട്ടമ്മയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്കിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.പിണറായി വിജയന്റെ ജാതിയെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. ശബരിമല വിഷയത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മണിയമ്മ ഇങ്ങനെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക