ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വ ചിത്രങ്ങൾക്ക് അവസരമേകുന്നു. നവംബറില്‍ ഗോവയില്‍ നടക്കുന്ന 49-ാാമത് ഐഎഫ്എഫ്ഐ ആണ് ഷോര്‍ട്ട്ഫിലിം സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ‘ടാലന്റ് ഹബ്ബ്’ സംഘടിപ്പിക്കുകയാണ്.
30 മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമിനു ഇണങ്ങിയ, പുതുമയുള്ളതും കാഴ്ചപ്പാടില്‍ വ്യക്തത പുലര്‍ത്തുന്നതുമായ ആശയങ്ങളാണ് ‘ടാലന്റ് ഹബ്ബി’നായി പരിഗണിക്കുക. രാജ്യമെമ്പാടുമുള്ള സംവിധായകരും തിരക്കഥാകൃത്തുകളും സമര്‍പ്പിക്കുന്ന എന്‍ട്രികളില്‍ നിന്ന് പത്തെണ്ണമാണ് ഗ്രൂമിങ്ങ് സെക്ഷനിലേക്ക് തിരഞ്ഞെടുക്കുക. 10 ടീമുകളില്‍ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മൂന്നു ടീമുകളാണ് ഫൈനലിലേക്കുള്ള യോഗ്യത നേടുക.
തിരഞ്ഞെടുക്കപ്പെടുന്ന ഈ മൂന്നു ടീമുകള്‍ക്കും അവരുടെ സ്ക്രിപ്റ്റ് ഷോര്‍ട്ട് ഫിലിം ആക്കി മാറ്റാനുള്ള ഫണ്ടും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് നല്‍കും. തിരഞ്ഞെടുക്കപ്പെട്ട സ്ക്രിപ്റ്റുകള്‍ക്ക് 10 ലക്ഷം രൂപ ഫണ്ടായി ലഭിക്കും. ഒപ്പം, അടുത്ത വര്‍ഷം നടക്കുന്ന 50-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഷോര്‍ട്ട്ഫിലിം പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ഈ സംരംഭത്തിലൂടെ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരില്‍ നിന്നും കഴിവേറിയ പ്രതിഭകളെ കണ്ടെത്താനാണ് ചലച്ചിത്രോത്സവ സംഘാടകരുടെ ലക്ഷ്യം. ഈ ടാലന്റ് ഹബ്ബ് മത്സരം ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക