സൂര്യന്റെ ഹാനികരമായ രശ്മികളിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്ന ഒന്നാണ് സൺസ്ക്രീനുകൾ. ഇന്ത്യയിലെ കാലാവസ്ഥയും സ്കിൻ ടോണും അനുസരിച്ച് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച 5 സൺസ്ക്രീനുകൾ പരിചയപ്പെടാം.
ലോട്ടസ് 3 ഇൻ 1 മാറ്റ് ലോക്ക് ഡെയിലി സ്യൂൺബ്ലോക്ക് (എസ് പി എഫ് 40)
സൂര്യനിൽ നിന്നും സംരക്ഷണം, സ്കിൻ ലൈറ്റനിംഗ്, മാറ്റിഫയിങ് എന്നിങ്ങനെ മൂന്ന് കർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒന്നാണ് ലോട്ടസിന്റെ 3 ഇൻ 1 മാറ്റ് ലോക്ക് ഡെയിലി സ്യൂൺബ്ലോക്ക്. എല്ലാത്തരം ചർമ്മക്കാർക്കും ഇത് നന്നയിണങ്ങും.
വി എൽ സി സി മാറ്റ് ലുക്ക് സൺസ്ക്രീൻ ലോഷൻ എസ് പി എഫ് 30 വിത്ത് പൈൻ ആപ്പിൾ എക്സ്ട്രാക്ട്
ഓയിലി സ്കിൻ ഉള്ളവർക്ക് ഏറ്റവും യോജിക്കുന്ന തരത്തിലുള്ള ഒരു സൺസ്ക്രീൻ ആണ് വി എൽ സി സി മാറ്റ് ലുക്ക് സൺസ്ക്രീൻ ലോഷൻ എസ് പി എഫ് 30 വിത്ത് പൈൻ ആപ്പിൾ എക്സ്ട്രാക്ട്. ചർമ്മം വളരെ വേഗം ഇത് ആഗിരണം ചെയ്യുന്നു. ഓയിലി സ്കിൻ ഉള്ളവർക്ക് ഈ സൺസ്ക്രീനിനോടൊപ്പം വേറെ മോയിസ്ചറൈസർ ഉപയോഗിക്കേണ്ടതില്ല.
ന്യൂട്രോജീന അൾട്രാ ഷിയർ ഡ്രൈ ടച്ച് സൺബ്ലോക്ക് എസ് പി എഫ് 50+
മികച്ച ഒരു വാട്ടർ പ്രൂഫ് സൺസ്ക്രീൻ ആണ് ന്യൂട്രോജീന അൾട്രാ ഷിയർ ഡ്രൈ ടച്ച് സൺബ്ലോക്ക് എസ് പി എഫ് 50+. ഓയിലി സ്കിൻ ഉള്ളവർക്ക് ചർമ്മത്തെ കൂടുതൽ എണ്ണമയം ആക്കാതെ സൂര്യ രശ്മികളിൽ നിന്നും മികച്ച സംരക്ഷണം തരുന്നുണ്ട് ഈ സൺബ്ലോക്ക്.
വി എൽ സി സി സ്വെറ്റ് ഫ്രീ എസ് പി എഫ് 40
വരണ്ട ചർമ്മക്കാർക്ക് പറ്റിയ ഒരു സൺസ്ക്രീൻ ആണ് വി എൽ സി സി സ്വെറ്റ് ഫ്രീ എസ് പി എഫ് 40. ക്രീം ഓയിൽ ബേസ്ഡ് ആയതിനാൽ വരണ്ട ചർമ്മത്തെ ഇത് ഹൈഡ്രേറ്റ് ചെയ്യുന്നു.
ലാക്ടോ കലാമിൻ സൺ ഷീൽഡ് ഡെയിലി യൂസ് സൺസ്ക്രീൻ എസ് പി എഫ് 30
നമ്മളെല്ലാവരും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ബ്രാൻഡ് ആണ് ലാക്ടോ കലാമിൻ. എണ്ണമയമുള്ള ചർമ്മമുള്ളവർക്കും വരണ്ട ചർമ്മക്കാർക്കും ഇത് ഒരുപോലെ ഉഓയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക