പ്രവേശിച്ചാലുടൻ മരണം സംഭവിക്കുന്ന ഒരു ദേവയലയം. പറയുന്നത് കെട്ടുകഥയല്ല. ഹീരാപോളിസിലെ പുരാതന ഗ്രീക്ക് ദേവാലയത്തിലാണ് ഇത്തരത്തിലൊരു അത്ഭുതം സംഭവിക്കുന്നത്.
ഈ ദേവാലയത്തിനടുത്തേക്ക് മനുഷ്യർ ചെന്നിട്ട് നൂറ്റാണ്ടുകളായി. ക്ഷേത്രത്തിന്റെ പരിസരത്തൂടെ ഒരു മൃഗമോ എന്തിന് ഒരു പക്ഷി പറന്നു പോയാൽ പോലും ഉടനടി ചത്ത് വീഴും. വർഷങ്ങളായി ഒരു ജീവകണികയെപ്പോലും അടുപ്പിക്കാതെ നിഗൂഢ ശക്തികൾ കാത്തുസൂക്ഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ രഹസ്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
നരകത്തിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയത്തിൽ അധോലോക ദൈവമായ ഹേയ്ഡ്സിന്റെ ശ്വാസമാണ് ഉള്ളതെന്നും ഇതാണ് മരണകരണവുമെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഗ്രീക്ക് ജിയോഗ്രാഫറായ സ്ട്രാബോ ഇതിനു പിന്നിലെ യഥാർത്ഥ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്.
ബഡാഡാക്ക് ഫോർട്ട് ലൈനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജീവികൾ ഉടനടി മരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷാംശമുള്ള വാതകങ്ങൾ ഭൂമിയിൽ നിന്നും പുറന്തള്ളുന്ന ഇടമാണിത്. പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെ ദേവാലയത്തിനകത്തേക്ക് പ്രവേശിച്ച സ്ട്രോബോ ചുമരിൽ പല ദേവന്മാരുടെയും ചിത്രങ്ങളും എഴുത്തുകുത്തുകളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക