വെനീസ് ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും സ്വപ്നനഗരങ്ങളിൽ ഒന്നാണ്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ ഓരോ വര്‍ഷവും എത്താറുള്ളത്. ഒരു ഘട്ടം ഇത് കഴിഞ്ഞതോടെ അമിത ടൂറിസത്തിനും കാരണമായി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെ വെനീസ് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.നഗരത്തില്‍ പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇപ്പോഴിതാ ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് വെനീസ്.
വെനീസില്‍ പ്രവേശിക്കാന്‍ ആവശ്യമായ ടിക്കറ്റ് നിരക്ക് അഞ്ച് യൂറോയാണ്.വെനീസിന്റെ പ്രവേശന കവാടങ്ങളില്‍ ഇത് പരിശോധിക്കാനായി ഉദ്യോഗസ്ഥരെയും നിയമിക്കും.തുടക്കത്തില്‍ സീസണ് സമയങ്ങളിലെ തിരക്കുള്ള ദിവസങ്ങളില്‍ മാത്രമാണ് ടിക്കറ്റ് വേണ്ടിവരിക. അല്ലാത്ത സമയങ്ങളില്‍ സാധാരണ രീതിയില്‍ തന്നെ ആയിരിക്കും പ്രവേശം.
സമീപ കാലങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നഗരം എന്നറിയപ്പെടുന്ന വെനീസിലേക്ക് എത്തിയത്.നഗരത്തിലെ ജനസംഖ്യയുടെ ഇരട്ടിയോളം ടൂറിസ്റ്റുകളാണ് സീസണ് സമയങ്ങളിലെ രാത്രികളില്‍ വെനീസിൽ താമസിക്കുന്നത്സ എന്നാണ്ര് സർക്കാര്‍ കണക്ക്. ഇത് പിന്നെയും വര്‍ധിക്കുകയും നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാവുകയും ചെയ്തതോടെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക