ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥ പറഞ്ഞ തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിൻ മൊഴിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ബോളിവുഡിൽ നായികയായി വിദ്യാ ബാലൻ എത്തിയപ്പോള്‍ ജ്യോതികയാണ് നായിക.
ജ്യോതികയുടെ തമാശ നമ്പറുകൾ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാര്‍ഥ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തും. ഭാസ്ക്കര്‍ ‘കുമരവേല്, മനോബാല, മോഹന്‍ റാം, ഉമാ പത്മനാഭന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക