സിനിമാ ജീവിതത്തിലായാലും വ്യകലതി ജീവിതത്തിലായാലും പ്രേക്ഷകരുടെ പ്രിയനായകനാണ് ടോവിനോ തോമസ്. തീവണ്ടി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോയുടെതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ.
സിനിമ കണ്ടവരെല്ലാം ഏറ്റവും ആകാംഷയോടെ കണ്ട സീനായിരുന്ന തലകീഴായി തൂങ്ങിക്കിടക്കുന്ന ടോവിനോയുടേത്. സാധാരണ ഇത്തരം ബുദ്ധിമുട്ടുള്ള രംഗങ്ങളിൽ നായകനടന്മാർ ഡ്യൂപ്പുകളെ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വീഡിയോയിൽ ടോവിനോ സ്വയം ഈ വേഷം ചെയ്യുന്നതിന്റെ രംഗങ്ങളാണുള്ളത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/1636151179774646/videos/494267061092028/
പ്രതികരിക്കാൻ ഇവിടെ എഴുതുക