1.നെൽപ്പാടങ്ങൾക്കു ചുറ്റും പന്തം കത്തിച്ചുവയ്ക്കുന്നതു മൂലം പല പ്രാണികളെയും ആകർഷിച്ചു നശിപ്പിക്കാം. പ്രകാശത്താൽ ആകർഷിക്കപ്പെടുന്ന പല പ്രാണികളും നെല്ലിന് ദോഷം ചെയ്യുന്നവയാണ്.
2.ഈന്തിന്റെ പൂങ്കുല നെൽ പാടത്ത് പലയിടങ്ങളിലായി കുത്തിനിർത്തിയാൽ ചാഴി ശല്യം തീർത്തും ഒഴിവാക്കാം.
3.പയറുവര്‍ഗ്ഗത്തില്‍പ്പെട്ട വിളവുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഉണങ്ങിയ കറിവേപ്പില ഇടുക. പുഴു കുത്തുന്നത് തടയാം.
4.ഇരുപത്തഞ്ചു ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ പാവല്‍ പടവലം ചുരയ്ക്കാ ഇവയുടെ പൂ കൊഴിച്ചില്‍ തടയാം.
5.വേനല്‍ കൃഷിക്ക് മത്തന്‍ നട്ട് കൊടി നീളും വരെ പേരിനേ നനയ്ക്കാവൂ. കൊടി നീട്ടിക്കഴിഞ്ഞാല്‍ തടത്തില്‍ ധാരാളം വളമിട്ട് നന്നായി നനച്ചാല്‍ പടര്‍ന്ന് ധാരാളം പെണ്‍പൂക്കല്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക