സന്നിധാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി. അപ്പം , അരവണ കൗണ്ടറുകൾ രാത്രി 10 മണിക്ക് അടയ്ക്കണം, അന്നദാന കേന്ദ്രങ്ങൾ 11 മണിക്ക് അടയ്ക്കണം. മാത്രമല്ല രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ല എന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
കൂടാതെ നടയടച്ചതിനുശേഷം ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കണം എന്നൊക്കെയാണ് പോലീസിന്റെ നിർദേശം. ഇതോടെ ആശങ്കയിലായിരിക്കുകയാണ് സാന്നിധാനത്തെ വ്യാപാരികളും ഭക്തജനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക