ശബരിമല ദർശനത്തിനായെത്തിയ സാമൂഹിക പ്രവർത്തക തൃപ്തി ദേശായിയെ അനുനയിപ്പിച്ച് മടക്കി അയക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ തൃപ്തിയുമായി വിമാനത്താവളത്തിൽ ചർച്ച നടത്തുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്ബാശ്ശേരി വിമാനത്താളത്തിലെത്തിയത്. എന്നാല്‍ ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക