ശബരിമലയിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്നവരെ കരുതൽ തടങ്കലിലെടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസത്തിന് ശേഷം വീണ്ടും ഭക്തരുമായി തിരികെയെത്തുമെന്ന് അറിയിച്ചതിന് ശേഷമാണ് രാഹുൽ മടങ്ങിയത്.
ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി നടത്തുന്ന ഹർത്താൽ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക