ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
പോസ്റ്ററിൽ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടെ ഒരു പുലിയുടെ ചിത്രവും കാണാം. പൃഥ്വിരാജ് ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ഇതിനകം തന്നെ പോസ്റ്റർ നിരവധിപേർ ഷെയർ ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക