തിരുവനന്തപുരം: കെ.പി. ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഇന്ന് സംസ്ഥാനത്തു ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനിടയിൽ ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെ ശബരിമലയിലേക്ക് പോകാനെത്തിയ ശശികലയെ മരക്കൂട്ടത്തു വെച്ച് പോലീസ് തടയുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്നും നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ശശികലയും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് തിരികെപോകാന്‍ ശശികല കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക