ഒമാന്റെ 48-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആരംഭമായി. വരും ദിവസങ്ങളില്‍ വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലുമായി ആഘോഷ പരിപാടികള്‍ രാജ്യത്തുടനീളം സജ്ജമാക്കിയിരിക്കുകയാണ്.
നവംബര്‍ 30 വരെ നീണ്ടു നില്ക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനാഘോഷ ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 21, 22 തീയതികളില്‍ പൊതു അവധിയും ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു .
ആഘോഷങ്ങളുടെ ഭാഗമായി വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി പൊതുമാപ്പ് കൊടുത്ത് വിട്ടയച്ചതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 140 പേര് വിദേശികളാണ്.
ഒമാന്‍ ഭരണാധികാരി സുല്ത്തന് ഖാബൂസ് ബിന്‍ സൈദ് അല്‍ സൈദിന്റെ ഭരണ പാടവവും, രാജ്യത്തിന്റെ സുരക്ഷയും വളര്‍ച്ചയും പൗരന്മാരുടെ ജീവിത നിലവാരവും ഉള്‍പെടുത്തി ‘മാന്യതയുടെ പ്രതീകം’ എന്ന പേരില്‍ സ്വദേശികള്‍ പുറത്തിറക്കിയ ദേശഭക്തി ഗാനം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകി .
പ്രതികരിക്കാൻ ഇവിടെ എഴുതുക