പോലീസ് നിയന്ത്രണം മറികടന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി ജെ പി ദേശീയപാതകളിൽ വാഹനങ്ങൾ തടയുന്നു.
രാവിലെ 9.30 മുതല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിജെപി റോഡ് ഉപരോധം നടത്തുകയാണ് .
കാട്ടാക്കട, നെടുമങ്ങാട് താലൂക്കില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ്. പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴയില്‍ കളര്‍കോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉരോധിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കെഎസ്ആര്‍ടിസിഡിപ്പോയ്ക്ക് സമീപം വൈകീട്ട് 4 മുതല്‍ 6 വരെ ഉപവാസം അനുഷ്ഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക