കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കളും തിങ്കളാഴ്ച ശബരിമലയിൽ എത്തുമെന്നും ധൈര്യമുണ്ടെങ്കിൽ സർക്കാർ തടയട്ടെ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.
ശബരിമലയില്‍ നിലവിലുള്ള ബിജെപിയുടെ എല്ലാ വോളന്റിയര്‍മാര്‍ക്കും വേണ്ട സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പാടാക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ദേശീയ പാര്‍ട്ടിയായ ബിജെപിയോട് കളിക്കാന്‍ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി.
ഹിന്ദു വിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക