ശബരിമലയുടെ അധികാരം ദേവസ്വം ബോർഡിനാണെന്നും അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഇന്നലെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സർക്കാർ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടതാണ്, ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിൽ. രാഹുല്‍ ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുന്നത് പരിഹാസ്യമാണ്; പിണറായി പറഞ്ഞു.
“ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലില്‍ തള്ളി ആശ്വസിക്കൂ. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞ ഡയലോഗാണ്” ; മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക