ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് ഗുരുതരപരിക്ക്. നവംബർ 17 ന് രാത്രി മുംബൈ വിമാനത്താവളത്തിൽ വച്ചാണ് പരിക്കേറ്റത്. എസ്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്.
താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക