ബന്ധുനിയമന വിവാദത്തിൽ പെട്ട മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് മറുപടി നൽകി മന്ത്രി ജലീൽ.
രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീല്‍ പറഞ്ഞു. തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു.
കറുത്ത കൊടികാട്ടിയാല്‍ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക