പോലീസിന്റെ ഭാഗത്തു നിന്നും തനിക്ക് നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് മാധ്യമനകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലത്ത് പോലും ഇല്ലാതിരുന്ന മനുഷ്യാവകാശ ലംഘനമാണ് താനിപ്പോൾ അനുഭവിക്കുന്നത്, തന്നെ കൂടുതൽ കള്ളക്കേസുകളിൽ പെടുത്താനാണ് പോലീസ് ശ്രമം; കെ സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രന് ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രനെ ഇന്ന് കണ്ണൂരില്‍ ഹാജരാക്കും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് എത്തിച്ചിരുന്നു. ജയില്‍ മാറണമെന്നതടക്കമുള്ള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക