മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം രാത്രിയിൽ റഷ്യയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴുണ്ടായ സന്തോഷകരമായ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ്. ജോലിത്തിരക്കുകൾ കഴിഞ്ഞ് പാതിരാത്രി ഭക്ഷണം കഴിക്കാൻ റഷ്യയിലെ ഹോട്ടലിലെത്തിയ പൃഥ്വിയെ എതിരേറ്റത് തന്റെ ചിത്രമായ ‘കൂടെ’ യുടെ ആരാധകനാണ്.
പൃഥ്വിയുടെ ട്വീറ്റിന്റെ മലയാളരൂപം
“പാതിരാത്രി, റഷ്യയിയിലെ ഏതോ ഒരിടം. നല്ല ജോലിത്തിരക്കുള്ള ഒരു ദിവസത്തിന് ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി ചെല്ലുന്നു. കയറിച്ചെല്ലുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്ക്കുന്ന ആള് പറയുകയാണ്. ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ് കേട്ടോ’. നിങ്ങള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു,”
Midnight..somewhere in Russia..after a hard day’s work..you walk into a corner shop for some kebabs, and the moment you enter..the man at the counter says..”My wife and I LOVED #Koode. Didn’t ask him how he saw the film, coz I already know..but sure did cheer me up! #Cinema 😊❤️
— Prithviraj Sukumaran (@PrithviOfficial) December 6, 2018
അഞ്ജലി മേനോന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, നസ്രിയ നസീം, പാർവതി തിരുവോത് എന്നിവർ കേന്ദ്ര കഥാപാത്രമായി ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കൂടെ. നാല് വർഷങ്ങൾക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക