ശബരിമല വിവാദത്തിലുൾപ്പടെ നിരവധി കേസുകളിൽ റിമാൻഡിൽ കഴിയുന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്.
രണ്ടു ലക്ഷം രൂപയുടെ ബോണ്ടും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക