തല അജിത്തിന്റെ നായികയാകാനൊരുങ്ങി നസ്രിയ നസീം. അജിത്തിന്റെ 59 ആമത്തെ ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്.
ധീരന്, അധികാരം, ഓണ്ട്രു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് എച്ച്. വിനോദ് അണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ അഭിനയ ചാതുര്യത്താല്‍ ഏറെ പ്രക്ഷക പ്രീതി നേടിയ ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റിമേക്കായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഇതിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക