ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രം പ്രണയദിനമായ ഫെബ്രുവരി 14 ന് തീയേറ്ററുകളിലെത്തും. ചിത്രം മലയാളത്തിലും ഹിന്ദിയിലും ഒരേസമയം പ്രദർശനത്തിനെത്തും. ഇതോടു കൂടി ചിത്രത്തിൽ ഒറ്റക്കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ വൈറലായി മാറിയ നായിക പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റവും സാധ്യമാകും.
ചിത്രത്തിന്റേതായി ആദ്യമായി പുറത്ത് വന്ന മാണിക്യമലരായ പൂവി എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗാനമിറങ്ങി നീണ്ട ഒരു വർഷത്തിന് ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക