രണ്ടാമൂഴം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.
ഷാരൂഖിന്റെ വാക്കുകൾ
‘രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷാകാരമാണ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക