തിരുവനന്തപുരം: കാര്യവട്ടം സ്പോര്ടസ് ഹബ്ബ് വീണ്ടും ക്രിക്കറ്റിന് വേദിയാകുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച് ഏകദിനങ്ങള്‍ കാര്യവട്ടത്താണ് നടക്കുക.
ജനുവരി 23,25,27,29,31 തീയികളിലാണ് ഏകദിനപരമ്പര നടക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി സ്പോര്‍ട്സ് ഹബ്ബില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതു കൂടാതെ അണ്ടര്‍ 19 ടീമുകളുടെ ചതുര്‍രാഷ്ട്ര പരമ്പരയക്കും സ്പോർട്സ് ഹബ്ബ് വേദിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക