മാനേജ്മെന്റ് ട്രെയിനി (ടെലികോം ഓപറേഷന്) തസ്തികയില്‍ 300 ഒഴിവുകളിലേക്ക് ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ) അപേക്ഷ ക്ഷണിച്ചു. പകുതി ഒഴിവുകള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാനമാറ്റം മുഖേനയാണ്.
മാനേജ്മെന്റ് ട്രെയിനി:
ഒഴിവുകൾ: 150 (ജനറല്‍- 76, എസ്സി- 23, എസ്ടി-11, ഒബിസി- 40)
ശമ്പളം: 24,900- 50,500 രൂപ.
പ്രായം: 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 30 വയസ്.
യോഗ്യത:
അറുപതുശതമാനം മാര്‍ക്കോടെ ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍, ഐടി, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ എന്‍ജിനിയറിംഗ് ബിരുദം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കൂടാതെ എംബിഎ അല്ലെങ്കില്‍ എംടെക്.
തെരഞ്ഞെടുപ്പ്:
അഖിലേന്ത്യാ തലത്തില്‍ 2019 മാര്‍ച്ച് 17 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും പിന്നീട് നടക്കുന്ന ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്:
2200 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 1100 രൂപ.
അപേക്ഷിക്കേണ്ട വിധം:
www.bsnl.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി 26.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.bsnl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക