തിരുവനന്തപുരം: തിരുവനന്തപുരത്ത് മനിതി സംഘം യാത്ര ചെയ്തിരുന്ന ട്രെയിന്‍ തടയാന്‍ ശ്രമം. ബിജെപി പ്രവര്‍ത്തകരാണ് തിരുവനന്തപുരത്ത് ട്രെയിന്‍ തടയാനൊരുങ്ങിയത്. പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്നില്‍ കയറി നില്‍ക്കാനും ശ്രമിച്ചു. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
സ്റ്റേഷന് മാസ്റ്ററിന്റെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ആണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ട്രെയിനിലെ വാതിലും ജനലും അടച്ചിട്ടാണ് പൊലീസ് ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വനിതകള്‍ക്ക് സംരക്ഷണം നല്‍കിയത്. മുഖ്യമന്ത്രിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക